കേരളത്തിൽ നാളെ മുതൽ ശക്തമായ മഴ; ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

May 28, 2021
rain alert

കേരളത്തിൽ കാലവർഷത്തിന് മുന്നോടിയായി മഴ ശക്തമാകും. നാളെ മുതലാണ് മഴ ശക്തമാകുന്നത്. ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.  കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 

കേരളാതീരത്ത് മണിക്കൂറിൽ 50കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More: ‘നീണ്ട 25 വർഷങ്ങൾ, മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ’- സഹോദരിയുടെ ഓർമ്മകളിൽ പാർവതി

ഞായറാഴ്ച്ച  5 ജില്ലകളിലും തിങ്കളാഴ്ച്ച 9 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. കേരളത്തിൽ മെയ് 31ന് കാലവർഷം എത്തുമെന്നാണ് പ്രവചനം. ശ്രീലങ്ക, മാലി എന്നിവടങ്ങളിൽ കാലവർഷം എത്തി.

Story highlights- rain alerts