ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്ന് സഞ്ജു സാംസൺ, പഞ്ഞിക്കിടാൻ അല്ലേയെന്ന് ചാക്കോച്ചൻ: ശ്രദ്ധനേടി കുഞ്ചാക്കോ ബോബന്റെ ക്രിക്കറ്റ് പരിശീലന വിഡിയോ

May 29, 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ കഴിയുകയാണ്. ഷൂട്ടിങ്ങുകൾ ഇല്ലാത്തതിനാൽ സിനിമ താരങ്ങൾ ഉൾപ്പെടെ തങ്ങളുടെ വീടുകളിൽ സുരക്ഷിതരായി കഴിയുകയാണ്. ലോക്ക്ഡൗൺ കാലത്തെ വിശേഷങ്ങൾ പലരും സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കാറുമുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമടക്കം താരം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചൻ പങ്കുവെച്ച പുതിയ വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധനേടുന്നത്.

ഒറ്റയ്ക്ക് ക്രിക്കറ്റ് കളിച്ച് വ്യായാമം ചെയ്യുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബൗളിംഗ് പരിശീലനമാണ് താരം നടത്തുന്നത്. ലോക്ക്ഡൗണിൽ വീട്ടിലിരുന്നും പരിശീലനം നടത്താനാകും, ഈ ദിവസങ്ങളെയും ഫലപ്രദമായി ഉപയോഗിക്കാം എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ സിനിമ താരങ്ങൾ ഉൾപ്പെടെ നിർവധിപ്പേർ താരത്തിന്റെ വിഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധ നേടുകയാണ് ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ കമന്റ്. ‘ഒരു ബാറ്റ്സ്മാന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നു’ എന്നാണ് സഞ്ജു കുറിച്ചത്. ഇതിന് മറുപടിയായി ‘എന്നെ പഞ്ഞിക്കിടാൻ അല്ലേ’ എന്നാണ് ചാക്കോച്ചൻ കുറിച്ചത്.

Read also:ഐ.ക്യൂ സ്‌കോറിൽ ഐൻസ്റ്റീനൊപ്പമെത്താൻ വെറും 18 പോയിന്റ് മാത്രം; അത്ഭുതപ്പെടുത്തി നാല് വയസുകാരി

അതേസമയം നിഴൽ, നായാട്ട് എന്നിവയാണ് കുഞ്ചാക്കോ ബോബന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രങ്ങൾ. നിഴലിൽ ജില്ലാ മജിസ്‌ട്രേറ്റ് ആയും നായാട്ടിൽ പൊലീസ് ഓഫീസറായുമാണ് ചാക്കോച്ചൻ വേഷമിടുന്നത്. മികച്ച സ്വീകാര്യതയാണ് ഇരു ചിത്രങ്ങൾക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റേതായി നിരവധി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Story Highlights:Sanju samson comment on kunchakko boban video