അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലേക്ക് സനുഷ വീണ്ടും വരുന്നു; വിശേഷങ്ങള്‍ പങ്കുവെച്ച് താരം

May 10, 2021
Sanusha back to Malayalam film industry reveals in Flowers Star Magic

ബാലതാരമായി മലയാള സിനിമയിലെത്തി പിന്നീട് നായികയായും തിളങ്ങിയ താരമാണ് സനുഷ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് താരം. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് താരം പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. കശ്മീരിലായിരുന്നു സിനിമയുടെ ചിത്രീകരണം.

2016-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഒരു മുറൈ വന്ത് പാര്‍ത്തായ എന്നതായിരുന്നു സനുഷ അവസാനമായി അഭിനയിച്ച മലയാള ചലച്ചിത്രം. പിന്നീട് കന്നഡയിലും തെലുങ്കിലും തമിഴിലും താരം വിവിധ സിനിമകളില്‍ കഥാപാത്രമായെത്തി. ജേഴ്‌സി എന്ന തെലുങ്ക് ചിത്രത്തിലാണ് താരം അവസാനമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്.

Read more: രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുക്കി ഈ ‘കടത്തനാട്ട് മാക്കം’: വിഡിയോ

1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ. പിന്നീട് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു. മഞ്ഞുപോലൊരു പെണ്‍കുട്ടി, കാഴ്ച, സൗമ്യം, ഛോട്ട മുംബൈ, മിസ്റ്റര്‍ മരുമകന്‍, ഇഡിയറ്റ്‌സ്, കുട്ടിയും കോലും, സഖറിയയുടെ ഗര്‍ഭിണികല്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയമികവില്‍ വിസ്മയിപ്പിച്ചു താരം.

Story highlights: Sanusha back to Malayalam film industry reveals in Flowers Star Magic