‘ടപ്പ് ടപ്പ് ജാനകി ടിപ്പ് ടിപ്പിന് പോയപ്പോൾ..’- പതിനെട്ടു വർഷത്തിന് ശേഷം ഹിറ്റ് ഗാനം പാടി സനുഷ

August 8, 2022

ബാലതാരമായി സിനിമയിലെത്തിയ സനുഷ ഇന്ന് മലയാളത്തിലും തമിഴിലുമെല്ലാം സജീവമാണ്. പഠനത്തിനായി സിനിമയിൽ നിന്നും ഇടവേളയെടുത്ത സനുഷ തമിഴ് ചിത്രമായ ‘നാളൈ നമതൈ’യിലൂടെയാണ് നായികയായി മടങ്ങിയെത്തിയത്. മലയാളത്തിൽ ദിലീപിനൊപ്പം മിസ്റ്റർ മരുമകനിലും നായികാവേഷം അവതരിപ്പിച്ചു. തുടർച്ചയായി സിനിമകൾ ചെയ്യാറില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട് സനുഷ. 

അടുത്തിടെയായി നിരവധി ഗാനങ്ങൾ പാടി പങ്കുവയ്ക്കാറുണ്ട് സനുഷ. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ഒരുക്കിയ ബാലതാരങ്ങളുടെ സംഗമ വേദിയിൽ പാട്ടുമായി എത്തിയിരിക്കുകയാണ് നടി. എല്ലാവരുടെയും ആവശ്യപ്രകാരം 18 വർഷങ്ങൾക്ക് മുൻപ് അഭിനയിച്ച കാഴ്ച എന്ന ചിത്രത്തിലെ ഗാനമാണ് സനുഷ ആലപിക്കുന്നത്. കുട്ടികളുടെ ഇഷ്ടഗാനമായ ‘ടപ്പ് ടപ്പ് ജാനകി ടിപ്പ് ടിപ്പിന് പോയപ്പോൾ..’ എന്ന രസികൻ ഗാനമാണ് സനുഷ പാടുന്നത്.

അഭിനേത്രി മാത്രമല്ല, നല്ലൊരു ഗായിക കൂടിയാണ് എന്ന് മുൻപ് തന്നെ സനുഷ തെളിയിച്ചിരുന്നു. മുൻപേ വായെൻ അൻപേ വാ.. എന്ന ഗാനവും അടുത്തിടെ ആലപിച്ചിരുന്നു. അതേസമയം, 2016 ൽ പുറത്തിറങ്ങിയ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ചിത്രമായിരുന്നു സനുഷയുടെ മലയാളത്തിലെ അവസാന ചിത്രം. കുറച്ചുനാളുകളായി സനുഷ അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു.

Read Also; അന്നും ഇന്നും ഒരുപോലെ; വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് മലയാളികളുടെ പ്രിയതാരം ഗോപിക, ഒരു മാറ്റവും ഇല്ലല്ലോയെന്ന് ആരാധകർ

അതേസമയം, അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുമ്പോൾ ആ വിശേഷം സനുഷ ആദ്യമായി പങ്കുവെച്ചത് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിലൂടെയാണ്. പിന്നീട് സ്റ്റാർ മാജിക്കിൽ ഒട്ടേറെ തവണ അതിഥിയായി സനുഷ എത്തി. പാട്ടും നൃത്തവുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. 1998-ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയില്‍ ബാലതാരമായെത്തി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റംകുറിച്ചതാണ് സനുഷ.

Story highlights-sanusha santhosh sings kazhcha movie song