ബാഹുബലിയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ചൈതന്യ- വിഡിയോ

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളാണ് സ്റ്റാർ മാജിക് വേദിയിൽ മാറ്റുരയ്ക്കുന്നത്. ഭൂരിഭാഗം ആളുകളും അഭിനയ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നാൽ, ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി ടിക് ടോക് താരമെന്ന നിലയിൽ വേദിയിലേക്ക് എത്തിയ മിടുക്കിയാണ് ചൈതന്യ പ്രകാശ്.
മനോഹര നർത്തകിയും കൂടിയാണ് ചൈതന്യ. ടിക് ടോക്കിലും ഇൻസ്റാഗ്രാമിലുമെല്ലാം ചൈതന്യയുടെ നൃത്തം വളരെയധികം ശ്രദ്ധേയമാണ്. ഇപ്പോഴിതാ, സ്റ്റാർ മാജിക് വേദിയിൽ ഒരു അതിഗംഭീര നൃത്തവുമായി എത്തിയിരിക്കുകയാണ് ചൈതന്യ.
ബാഹുബലിയിലെ ഹിറ്റ് ഗാനമായ ‘മുകിൽവർണ്ണാ മുകുന്ദാ..’ എന്ന ഗാനത്തിനാണ് ചൈതന്യ ചുവടുവയ്ക്കുന്നത്. സിനിമ- സീരിയൽ താരങ്ങൾക്ക് പുറമെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരായവരും സ്റ്റാർ മാജിക് വേദിയിലേക്ക് എത്താറുണ്ട്. അങ്ങനെ തങ്കച്ചന്റെ ആരാധികയായി സ്റ്റാർ മാജിക്കിൽ എത്തി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടം നേടിയ താരമാണ് ചൈതന്യ.
Read More: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
തിരുവനന്തപുരം സ്വദേശിനിയായ ചൈതന്യ ഇൻസ്റ്റാഗ്രാമിൽ താരമാണ്. നിരവധി ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയയായ ചൈതന്യയ്ക്ക് സ്റ്റാർ മാജിക്കിലൂടെയും ധാരളം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. ഇൻസ്റ്റാഗ്രാം റീലിസിലും സജീവമാണ് ചൈതന്യ പ്രകാശ്.
Story highlights- star magic fame chaithanya prakash dancing