ലോക്ക്ഡൗൺ കാലത്ത് ടെറസിൽ ഒരുക്കിയ ജൈവകൃഷിയുമായി സുഹാസിനി- വിഡിയോ
കേരളത്തിന് പുറമെ ഇന്ത്യയിലെ ഒട്ടേറെ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലും കൊവിഡ് രോഗബാധ രൂക്ഷമായതുകൊണ്ട് ലോക്ക്ഡൗൺ നീട്ടി. എത്രനാൾ നിയന്ത്രണങ്ങൾ നീളുമെന്ന് വ്യക്തമല്ലാത്തതിനാൽ പലരും കാര്യക്ഷമമായി തന്നെ ഈ സമയം വിനിയോഗിക്കുന്ന തിരക്കിലാണ്. നടി സുഹാസിനി ലോക്ക്ഡൗൺ കാലത്ത് ജൈവ കൃഷിക്കാണ് പ്രധാന്യം നൽകിയിരിക്കുന്നത്.
ടെറസ് ഗാർഡനിലെ വിളവെടുപ്പ് വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. വളരെ വിശാലമായ ടെറസിൽ വിപുലമായി തന്നെ സുഹാസിനി കൃഷി ഒരുക്കിയിട്ടുണ്ട്. ജൈവ കൃഷിയുടേതായ മൂല്യം പച്ചക്കറികൾക്ക് ലഭിക്കുന്നുണ്ടെന്നും സുഹാസിനി പങ്കുവയ്ക്കുന്നു.
തന്മാത്ര, നോട്ട്ബുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ സീതയും ലോക്ക്ഡൗൺ കാലത്ത് മട്ടുപ്പാവിലെ കൃഷിയിലൂടെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, ജയറാം എന്നിവരെല്ലാം വിശാലമായ പുരയിടത്തിൽ കൃഷി ചെയ്യുമ്പോൾ രജിഷ വിജയൻ ഫ്ളാറ്റിലെ പരിമിതമായ സ്ഥലത്തും കൃഷിയ്ക്കായി ഇടം ഒരുക്കിയിട്ടുണ്ട്.
മലയാള താരങ്ങളിൽ അനു സിതാരയുടെ ലോക്ക്ഡൗൺ കൃഷിയാണ് ഏറെ ശ്രദ്ധേയമായത്. ഓറഞ്ചും സപ്പോട്ടയും മൾബറിയും വിളയുന്ന അനു സിതാരയുടെ കൃഷി അത്ര ചെറുതല്ല. ഒരു വർഷം മുൻപ് തന്നെ വിവിധയിനം ചെടികളും ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും, പച്ചക്കറികളുമെല്ലാം അനു സിതാരയും കുടുംബവും പുതിയ വീട്ടിൽ നട്ടിരുന്നു. എന്തും വിളയുന്ന വയനാടൻ മണ്ണിലാണ് അനു സിതാരയുടെ വീട്.
Story highlights-