ആശ ശരത്തിനൊപ്പം ചുവടുവെച്ച് മേഘ്‌നക്കുട്ടി- വിഡിയോ

May 21, 2021

മലയാളികളുടെ മനസിൽ പാട്ടിനൊപ്പം കുറുമ്പും കുസൃതിയുമായി ഇടംനേടിയ ടോപ് സിംഗർ മത്സരാർത്ഥിയാണ് മേഘ്‌ന. രസകരമായ സംസാരവും ചിരിയുമൊക്കെ വളരെപ്പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇപ്പോഴിതാ, മനോഹരമായ നൃത്തച്ചുവടുകളുമായി മനസ് കവരുകയാണ് കൊച്ചുമിടുക്കി.

നടിയും നർത്തകിയുമായ ആശ ശരത്തിനൊപ്പമാണ് മേഘ്‌നക്കുട്ടിയുടെ നൃത്തം. ക്ലാസ്സിക്കൽ നൃത്ത ചുവടുകളുമായാണ് മേഘ്‌ന, ആശ ശരത്തിനൊപ്പം ചുവടുവയ്ക്കുന്നത്. മുൻപും പാട്ടുവേദിയിലെ മേഘ്‌നയുടെ ഡാൻസ് ശ്രദ്ധേയമായിരുന്നു.

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഷോയാണ് ടോപ് സിംഗർ. ഗായകരായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ ഇപ്പോൾ രണ്ടാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ആദ്യ സീസണിന് നൽകിയ അതേ സ്വീകാര്യത രണ്ടാം സീസണിലെ മത്സരാർത്ഥികൾക്കും പ്രേക്ഷകർ നൽകുന്നുണ്ട്.

Read More: സംസ്ഥാനത്ത് ഇന്ന് 29673 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

അതേസമയം, എല്ലാ മത്സരാർത്ഥികൾക്കും കുടുംബമെന്ന പോലെയുള്ള അന്തരീക്ഷമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളും വിധികർത്താക്കളായ എം ജി ശ്രീകുമാർ, ദീപക് ദേവ്, മധു ബാലകൃഷ്ണൻ, അനുരാധ എന്നിവരും സൗഹൃദത്തോടെയാണ് ഷോ മുന്നോട്ട് കൊണ്ടുപോകുന്നത്.

Story highlights- top singer fame mekhna and asha sarath dance performance