കൊവിഡ്ക്കാലത്ത് സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ചലച്ചിത്രതാരം യാഷ്

June 2, 2021
Actor Yash ready to donate 1.5 crore to 3000 workers in Kannada Cinema

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്ന കൂടുതല്‍ ജാഗ്രതയോടെ നാം കൊവിഡ് പോരാട്ടം തുടരേണ്ടിയിരിക്കുന്നു.

കൊവിഡ്‌പോരാട്ടത്തിന് കരുത്ത് പകരുന്ന നിരവധി മാതൃകകള്‍ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കന്നഡ സിനിമാ മേഖലയിലെ സിനിമാ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്ക്കാലത്ത് സഹായവുമായെത്തിയിരിക്കുകയാണ് ചലച്ചിത്രതാരം യാഷ്. മൂവായിരത്തോളം പേര്‍ക്ക് 5000 രൂപ വീതം നല്‍കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളിലും യാഷ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Read more: മഹാമാരിക്കെതിരെ അകത്തിരുന്ന് പൊരുതാം; കൊവിഡ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സംഗീതാവിഷ്‌കാരം

മറ്റ് മേഖലകളില്‍ എന്നതുപോലെതന്നെ സിനിമാ മേഖലയിലും നിരവധിപ്പേര്‍ക്കാണ് കൊവിഡ് മൂലം പ്രതിസന്ധിയുണ്ടായത്. കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലധികം പേര്‍ക്കാണ് യാഷ് സഹായമെത്തിക്കുക. ‘കൊവിഡ് സാഹചര്യം സൃഷ്ടിച്ച നഷ്ടങ്ങള്‍ക്കും വേദനങ്ങള്‍ക്കും ഈ തുക പരിഹാരമാകില്ലെങ്കിലും ഇതൊരു പ്രതീക്ഷയാണ് നല്ല നാളേയ്ക്കുവേണ്ടിയുള്ള പ്രതീക്ഷ’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ യാഷ് കുറിച്ചത്.

യാഷ് എന്നത് വെറുമൊരു ചലച്ചിത്രതാരത്തിന്റെ പേരല്ല. അതിനമപ്പുറത്തേയ്ക്ക് ആ പ്രതിഭ വളര്‍ന്നിരിയ്ക്കുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് അഭിനയ വിസ്മയത്തില്‍ കൈയടി നേടുമ്പോള്‍ യാഷ് എന്ന നടന് സിനിമ എന്നത് ഏറെ പ്രിയപ്പെട്ടതാണ്. തെന്നിന്ത്യന്‍ സിനിമാലോകത്ത് സൂപ്പര്‍ഹിറ്റായ കെജിഎഫിലൂടെ പ്രേക്ഷകമനം കീഴടക്കിയ യാഷിനെ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയെന്ന് ചലച്ചിത്ര ആസ്വാദകര്‍ പ്രകീര്‍ത്തിയ്ക്കുന്നു.

Story highlights: Actor Yash ready to donate 1.5 crore to 3000 workers in Kannada Cinema