‘ഓരോ ആത്മാക്കളും പറയാന്‍ ബാക്കിവെച്ച ചില രഹസ്യങ്ങളുണ്ട്’; കോള്‍ഡ് കേസ് ടീസര്‍

Cold Case - Official Teaser

മികച്ച അഭിനേതാവായും സംവിധായകനായും നിര്‍മാതാവായുമെല്ലാം സിനിമാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30-നാണ് ചിത്രത്തിന്റെ റിലീസ്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്.

ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. നിഗൂഢതകള്‍ നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അതേസമയം അദ്യമായാണ് ഒരു പൃഥ്വിരാജ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രക്ഷകരിലേക്കെത്തുന്നതും.

എസിപി സത്യജിത് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് പൊലീസ് വേഷത്തിലെത്തുന്നു എന്നതുതന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും.

Read more: വിധികര്‍ത്താക്കളുടെ മേക്കോവറില്‍ കുട്ടിപ്പാട്ടുകാര്‍: ചിരിക്കാതിരിക്കാന്‍ ആവില്ല ഈ അനുകരണം കണ്ടാല്‍

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Cold Case – Official Teaser