ഉത്തരം കിട്ടാത്ത ചോദ്യങ്ങളും കണ്ടെത്താത്ത രഹസ്യങ്ങളും- ഭീതിനിറച്ച് ‘കോൾഡ് കേസ്’ ട്രെയ്‌ലർ

June 21, 2021

ജൂൺ 30ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് പൃഥ്വിരാജ് നായകനായ കോൾഡ് കേസ്. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. ഭീതി നിറയ്ക്കുന്ന ട്രെയിലറിൽ ഒരു ഹൊറർ ത്രില്ലറാണ് ചിത്രം എന്ന സൂചനയാണ് ഉള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടഞ്ഞുകിടക്കുന്നതിനാൽ കോൾഡ് കേസ് ഒടിടി റിലീസായി തിയേറ്ററുകളിലേക്ക് എത്തുമെന്ന് നിർമാതാവ് മുൻപ്തന്നെ അറിയിച്ചിരുന്നു.

ചിത്രത്തിൽ എസിപി സത്യജിത് എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. തനു ബാലക്ക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. അദിതി ബാലനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഗിരീഷ് ഗംഗാധരനും ജോമോന്‍ ടി ജോണും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read More: ബോയ്ഫ്രണ്ടിനെ തേടി ലക്ഷ്മി നക്ഷത്ര; ഒടുവിൽ ട്വിസ്റ്റ്- വിഡിയോ

സത്യം, മുംബൈ പോലീസ്, ടമാർ പടാർ, മെമ്മറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് വേഷമിടുന്ന ചിത്രമാണ് കോൾഡ് കേസ്. അതേസമയം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.

Story highlights- cold case trailer