മനക്കരുത്തുകൊണ്ട് ഡൗണ്‍സിന്‍ഡ്രോമിനെ തോല്‍പിച്ച ഗോപികൃഷ്ണന്‍; തിരികെയിലെ അഭിനയത്തിന് റെക്കോര്‍ഡ്

June 11, 2021
Gopi Krishnan bags India book of records

നിറഞ്ഞു ചിരിച്ചുകൊണ്ട് പ്രിയപ്പെട്ട ജീവിത സ്വപ്നങ്ങളെ നേടിയെടുക്കുന്ന മിടുക്കനാണ് ഗോപികൃഷ്ണന്‍. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ ഗോപികൃഷ്ണന്‍ മനക്കരുത്തുകൊണ്ട് വെല്ലുവിളികളെ അതിജീവിച്ച് മലയാള സിനിമയില്‍ തിരികെ എന്ന ചിത്രത്തിലൂടെ നായകനായെത്തി. ഇപ്പോഴിതാ മറ്റൊരു അംഗീകാരം കൂടി ഗോപികൃഷ്ണനെ തേടിയെത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ ബുക്ക് ഓഫോ റെക്കോര്‍ഡ്‌സില്‍ ഗോപികൃഷ്ണന്‍ ഇടം നേടി. ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള ഒരാള്‍ സിനിമയില്‍ നായകകഥാപാത്രമായെത്തുന്നത് ഇത് ആദ്യമായാണ്. അതുകൊണ്ടുതന്നെയാണ് പുരസ്‌കാരം ഗോപികൃഷ്ണന് സ്വന്തമാക്കാന്‍ സാധിച്ചതും. സിനിമാ ലോകത്തെ നായക സങ്കല്‍പങ്ങളെ പോലും പൊളിച്ചെഴുതുകയാണ് ഇരുപത്തിയൊന്ന് വയസ്സുകാരനായ ഗോപികൃഷ്ണന്‍ എന്ന നടന്‍.

Read more: വീടിന് മുകളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍; വൈറലായ ആ ചിത്രത്തിന് പിന്നില്‍

അതേസമയം ഗോപികൃഷ്ണന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് തിരികെ. അപൂര്‍വ്വമായ സഹോദര സ്നേഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോര്‍ജ് കോരയും സാം സേവ്യറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

ഗോപികൃഷ്ണ വര്‍മ, ജോര്‍ജ് കോര, ശാന്തി കൃഷ്ണ, ഗോപന്‍ മാങ്ങാട്ട്, സരസ ബാലുശ്ശേരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സംവിധായകരില്‍ ഒരാളായ ജോര്‍ജ് കോരയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Story highlights: Gopi Krishnan bags India book of records