വെള്ളിത്തിരയില്‍ ഇന്ദിരാ ഗാന്ധിയാകാന്‍ കങ്കണ; ‘എമര്‍ജന്‍സി’യുടെ സംവിധാനം നിര്‍വഹിക്കുന്നതും താരം

June 25, 2021
Kangana to direct film on Indira Gandhi Emergency

വെള്ളിത്തിരയില്‍ ഇന്ദിരാഗാന്ധിയായി എത്താനൊരുങ്ങുകയാണ് കങ്കണ റണാവത്ത്. താരം തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് എന്നതാണ് മറ്റൊരു ആകര്‍ഷണം. താരം തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. എമര്‍ജന്‍സി എന്നാണ് ചിത്രത്തിന്റെ പേര്.

അതേസമയം ഈ സിനിമയുടെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു. എന്നാല്‍ അന്ന് ചിത്രം സായ് കബീര്‍ സംവിധാനം നിര്‍വഹിക്കുമെന്നായിരുന്നു അറിഞ്ഞത്. പിന്നീടാണ് എമര്‍ജന്‍സിയുടെ സംവിധാനവും കങ്കണ ഏറ്റെടുത്തിരിക്കുന്നത്.

‘വീണ്ടും സംവിധായകയുടെ തൊപ്പി അണിയുകയാണ്. അഭിനയരംഗത്ത് നിന്നും കുറച്ചുകാലത്തേക്ക് മാറിനില്‍ക്കേണ്ടതായി വരുമെങ്കിലും ദിശ്ചയദാര്‍ഢ്യത്തോടെ സംവിധാനത്തില്‍ മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുന്നു’ എന്നാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള കങ്കണയുടെ വാക്കുകള്‍.

Read more: ‘പട്ടുകുപ്പായക്കാരാ..’. മിയക്കുട്ടിയ്ക്കും മേഘ്‌നക്കുട്ടിയ്ക്കുമൊപ്പം ചേർന്ന് പാടി ഇന്നസെന്റ്

റിതേഷ് ഷാ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അതേസമയം ഇന്ദിരാ ഗാന്ധിയുടെ ജിവീതകഥയല്ല ചിത്രത്തിന്റെ പ്രമേയം. എങ്കിലും ഒരു പൊളിറ്റിക്കല്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. തലൈവി എന്ന ചിത്രത്തിനു ശേഷം കങ്കണ പ്രധാന കഥാപാത്രത്തെ അവതിരപ്പിയ്ക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ കൂടിയാണ് പുതിയ ചിത്രം. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Story highlights: Kangana to direct film on Indira Gandhi Emergency