രക്ഷിതാക്കള്‍ ഈ 21 സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ പൊലീസ്

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി സ്കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഓണ്‍ലൈന്‍ ആയാണ് പുതിയ അധ്യയന വര്‍ഷത്തിലും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചിരിക്കുന്നത്. ക്ലാസുകള്‍ ഓണ്ലൈനിലായതുകൊണ്ടുതന്നെ കുട്ടികള്‍ കൂടുതല്‍ സമയം സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കേണ്ടി വരുന്നു.
എന്നാല്‍ കുട്ടികളുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിലും മാതാപിതക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ് കേരളാ പൊലീസ്. മാത്രമല്ല കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണിലെ ചില ആപ്ലിക്കേഷനുകള്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കേരളാ പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള 21 ആപ്ലിക്കേഷനുകളുടെ വിവരങ്ങളും ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേരളാ പൊലീസ് പങ്കുവെച്ചിട്ടുണ്ട്.
Read more: ‘90% ഡിസ്കൗണ്ടില്‍ അനുജന്മാര് വില്പനയ്ക്ക്’; രസകരമായ ചിത്രവുമായി മീനൂട്ടി
‘ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയവിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതാകാം. പക്ഷെ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികള്‍ക്ക് നല്കുന്ന ഫോണുകളില്‍ ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം’ എന്നാണ് കേരളാ പൊലീസ് പങ്കുവെച്ച കുറിപ്പ്.
ശ്രദ്ധിക്കേണ്ട 21 സ്മാര്‍ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍
വിസ്പര്‍, ആസ്ക് എഫ്എം, ബേണ്‍ ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്കൗട്ട്, യിക് യാക്ക്, ഫേസ്ബുക്ക് മെസഞ്ചര്‍, കാല്‍ക്കുലേറ്റര്‍, യെല്ലോ, വിഷ് ബോണ്‍, മീറ്റ് മീ, സ്നാപ്പ് ചാറ്റ്, സൂമറാങ്, ബാഡു, ഒമേഗിള്‍, ഹോട്ട് ഓണ്‍ നോട്ട്, കിക്ക് മെസ്സേജ്, ഗ്രിന്‍ഡര്‍, ടിക്ക്ടോക്ക്, ടെല്ലോയിമിന്, ബംബിള്‍

Story highlights: Kerala police awareness post about smart phone applications