ആദ്യമായി അച്ഛാ എന്ന് വിളിക്കുന്ന മകന്‍: ഹൃദ്യമായ വിഡിയോ പങ്കുവെച്ച് കൈലാസ് മേനോന്‍

June 10, 2021
Music director Kailas Menon shares cute video of his son

ഹൃദയംതൊടുന്ന സംഗീതം കൊണ്ട് മലയാളികള്‍ക്ക് നിരവധി പാട്ടു വിസ്മയങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. ടൊവിനോ തോമസ് നായകനായെത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ കൈലാസ് മേനോന്‍ സംവിധാനം ചെയ്ത ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം ഇന്നും മലയാളമനസ്സുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമാണ് കൈലാസ് മേനോന്‍. പാട്ടു വിശേഷങ്ങള്‍ക്കൊപ്പംതന്നെ കുടുംബത്തിലെ മനോഹരനിമിഷങ്ങളും അദ്ദേഹം സൈബര്‍ ഇടങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. മകനാണ് പലപ്പോഴും കൈലാസ് മേനോന്റെ സോഷ്യല്‍മീഡിയ പ്രൊഫൈലുകളിലെ താരം.

Read more: ‘വിജനസുരഭീ വാടികളില്‍’ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി രമ്യ നമ്പീശന്റെ ആലാപനം

ഇപ്പോഴിതാ മകന്‍ സമന്യൂ രുദ്രന്റെ ഹൃദ്യമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. ആദ്യമായി അച്ഛാ എന്ന് വിളിക്കുന്ന മകന്റേതാണ് ഈ ദൃശ്യങ്ങള്‍. നിഷ്‌കളങ്കത നിറഞ്ഞ കുരുന്ന് ചിരിയും അച്ഛാ എന്നുള്ള വിളിയുമൊക്കെ കാഴ്ചക്കാരുടെ മനസ്സു നിറയ്ക്കുന്നു.

Story highlights: Music director Kailas Menon shares cute video of his son