ചിത്രങ്ങള്‍ തമ്മില്‍ 25 വര്‍ഷത്തെ അകലം; പക്ഷെ ഒരു സാമ്യമുണ്ടെന്ന് അഹാന

June 9, 2021

സിനിമകളില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. ചലച്ചിത്ര വിശേഷങ്ങള്‍ക്കൊപ്പം തന്നെ വീട്ടുവിശേഷങ്ങളും താരങ്ങള്‍ പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ചലച്ചിത്രതാരം അഹാന കൃഷ്ണ പങ്കുവെച്ച രണ്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.

ഈ ചിത്രങ്ങള്‍ തമ്മില്‍ 25 വര്‍ഷത്തെ അകലമുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ തമ്മില്‍ ഒരു സാമ്യവുമുണ്ട്. ആ സാമ്യം എന്താണെന്ന് കണ്ടുപിടിക്കാമോ എന്നായിരുന്നു അഹാനയുടെ ചോദ്യം. സാരി ആണ് അതിനുള്ള ഉത്തരം. പഴയ ചിത്രത്തില്‍ അഹാനയുടെ മാതാവ് സിന്ദു ധരിച്ച സാരിയാണ് പുതിയ ചിത്രത്തില്‍ അഹാന ധരിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള കുഞ്ഞ് അഹാനയുടേതാണ് 25 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ ചിത്രം.

Read more: ‘കണ്ണാടി വാതില്‍ നീ തുറന്നുവോ…’; അലാപനത്തിലും വിസ്മയിപ്പിച്ച് സംഗീസംവിധായകന്‍ രാഹുല്‍ രാജ്

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമാണ് അഹാന. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

Story highlights: Old photo challenge by Ahaana Krishna