ഡെയ്‌സിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടികള്‍; പ്രേക്ഷകമനസ്സുകള്‍ കീഴടക്കി പ്രിയങ്കരി

June 1, 2021
Priyankari in Flowers TV

ഡെയ്‌സി എന്ന കഥാപാത്രം ഇന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അപരിചിതമല്ല. ഫ്‌ളവേവ്‌സ് ടിവിയില്‍ സംപ്രേക്ഷകണം തുടരുന്ന പ്രിയങ്കരി എന്ന പരമ്പരയിലെ ഡെയ്‌സി എന്ന കഥപാത്രം ഇതിനോടകംതന്നെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. ചലച്ചിത്ര താരം ഷഫ്‌നയാണ് ഡെയ്‌സി എന്ന കഥാപാത്രമായി പ്രിയങ്കരിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലേക്ക് കടക്കുകയാണ് പ്രിയങ്കരി. ഡെയ്‌സിയുടെ ജീവിതത്തില്‍ ചില അപ്രതീക്ഷിത തിരിച്ചടികള്‍ സംഭവിക്കുന്നു. എല്ലാ ദിവസവും രാത്രി ഏഴ് മണിക്കാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം.

Read more: ‘അളിയന്റെ കണ്‍മണി ആണായിരിക്കണം…’ കണ്ണനെക്കുറിച്ച് സുമേഷിന്റെ രസികന്‍ പാട്ട്

മനോഹരമായൊരു മിനിസ്‌ക്രീന്‍ സിനിമയായി പ്രേക്ഷകരിലേക്കെത്തുന്ന പ്രിയങ്കരിയുടെ കഥാപശ്ചാത്തലം ത്രികോണ പ്രണയകഥയാണ്. നമുക്ക് പരിചിതമായ ചില നിത്യസംഭവങ്ങളെ അലങ്കാരങ്ങള്‍ക്കൊണ്ട് അപഹരിക്കാതെ അവതരിപ്പിക്കുകയാണ് പ്രിയങ്കരിയില്‍.

Story highlights: Priyankari in Flowers TV