പ്രകൃതിപോലും ക്ഷോപിച്ച തങ്കച്ചന്റെ കഥ; സ്റ്റാർ മാജിക് വേദിയിലെ ചിരി നിമിഷങ്ങൾ

June 7, 2021

തകർപ്പൻ കോമഡികളും ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി പ്രേക്ഷകർക്ക് രസകാഴ്ചകൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾക്കൊപ്പം മലയാളികളുടെ പ്രിയപ്പെട്ട രമേഷ് പിഷാരടി കൂടി എത്തിയ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. എന്തിലും ഏതിലും നർമ്മം കണ്ടെത്തുന്ന താരമാണ് രമേഷ് പിഷാരടി. അതുകൊണ്ടുതന്നെ സ്റ്റാർ മാജിക് വേദിയിൽ എത്തിയ താരവും തങ്കച്ചൻ വിതുരയും ചേർന്നുള്ള രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് ചിരിപ്പൂരം ഒരുക്കുന്നത്.

വേദിയിൽ ചിരി നിറയ്ക്കാനായി കഥ പറയാൻ എത്തിയതയാണ് തങ്കച്ചൻ. എന്നാൽ കഥ കേട്ട് ലൈറ്റ് പോലും ഓഫായി. ഇതോടെ തങ്കുവിന്റെ കഥ കേട്ട് പ്രകൃതി പോലും ക്ഷോപിച്ചു എന്നാണ് പിഷാരടിയും കൂട്ടരും വേദിയിൽ പറഞ്ഞത്. എന്തായാലും ചിരിയുടെ സുന്ദര നിമിഷങ്ങളാണ് വേദിയിൽ എത്തിയ രമേഷ് പിഷാരടിയും സ്റ്റാർ മാജിക് ടീമും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Read also:എക്സ്പ്രഷൻ ക്വീൻ; വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറയുന്ന കൊച്ചുമിടുക്കി ആള് ചില്ലറക്കാരിയല്ല, വിഡിയോ പങ്കുവെച്ച് താരങ്ങളും

കളിയും ചിരിയും തമാശകളും സർപ്രൈസുകളുമൊക്കെയായി കാഴ്ചക്കാർക്ക് വ്യത്യസ്തമായ അനുഭവമാണ് സ്റ്റാർ മാജിക് വേദി ഓരോ തവണയും സമ്മാനിക്കുന്നത്. ചിരിയുടെ സുന്ദര നിമിഷങ്ങൾ നൽകുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. തകർപ്പൻ കോമഡികൾക്കൊപ്പം സംഗീതത്തിന്റെ താളം കൂടി ചേരുന്ന സ്റ്റാർ മാജിക് വേദി അതിമനോഹരമായ കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് നൽകുന്നത്.

Story Highlights:Ramesh Pisharody counter on thankachan story