ഹൃദയം തൊടുന്ന ആർദ്രതയോടെ അമ്മമാർക്കായി ശ്രീഹരിയുടെ പാട്ട്- വിഡിയോ

June 2, 2021

മലയാള ടെലിവിഷൻ പരിപാടികളിലെ ജനകീയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടോപ് സിംഗർ. ആദ്യ സീസൺ പോലെ തന്നെ രണ്ടാം സീസണിലും മികച്ച സ്വീകാര്യതയാണ് കുട്ടി പാട്ടുകാർക്ക് ലഭിക്കുന്നത്. രണ്ടാം സീസണിലെ ഏറ്റവും ശ്രദ്ധേയരായ ഗായകരിൽ ഒരാളാണ് ശ്രീഹരി.

പാലക്കാട് സ്വദേശിയായ ശ്രീഹരി നടൻ പാട്ടുകളുമായാണ് ടോപ് സിംഗർ വേദിയിലേക്ക് എത്തിയത്. പാട്ടുവേദിയിലെ മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്. ഇപ്പോഴിതാ, മാതൃഹൃദയങ്ങൾ കീഴടക്കുന്ന മനോഹര ഗാനവുമായി എത്തിയിരിക്കുകയാണ് ശ്രീഹരി. ‘എന്നമ്മേ, ഒന്നുകാണാൻ..’ എന്ന ഗാനമാണ് ആലപിക്കുന്നത്.

Read More: കടുവയെ പിടിക്കാൻ വിദ്യ ബാലൻ; ‘ഷേർണി’ ട്രെയ്‌ലർ

അതേസമയം, ഒരു മത്സരമെന്ന നിലയിൽ നാടൻ പാട്ടിൽ മാത്രം ഒതുങ്ങരുതെന്ന ജഡ്ജസിന്റെ നിർദേശത്തിൽ ശ്രീഹരി പാട്ടിന്റെ മറ്റൊരു വസന്തം ടോപ് സിംഗർ വേദിയിൽ ഒരുക്കി. ഭാവഗാനങ്ങളും, മലയാളത്തിലെ ക്ലാസ്സിക് ഗാനങ്ങളുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ശ്രീഹരി തെളിയിച്ചുകഴിഞ്ഞു.

Story highlights- sreehari heart touching song