ഡാന്‍സ് പണ്ടേ ഒരു വീക്ക്നെസ്സാണ്; ആശ ശരത്തിന് രസകരമായ ഒരു അനുകരണവുമായി കുട്ടിത്താരം

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്കളങ്കത നിറഞ്ഞ സംസാര രീതികൊണ്ടും ടോപ് സിംഗറിലെ കുരുന്ന് ഗായക പ്രതിഭകള്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നു.
പാട്ടിനൊപ്പം തന്നെ നൃത്തവും സ്കിറ്റുമൊക്കെയായി വേറിട്ട ആസ്വാദനവിരുന്നും പ്രേക്ഷകര്‍ക്കായി ഒരുക്കാറുണ്ട് ടോപ് സിംഗേഴ്സ്. ചലച്ചിത്രതാരവും നര്‍ത്തകിയുമായ ആശ ശരത്തിന് രസകരമായ ഒരു അനുകരണം ഒരുക്കി ശ്രീനന്ദ എന്ന മിടുക്കിയും ടോപ് സിംഗര്‍- 2-ല്‍ കൈയടി നേടി.
ആശ ശരത്തും ഈ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അതേസമയം ടോപ് സിംഗറില്‍ സ്വരമാധുര്യം കൊണ്ട് അതിശയിപ്പിക്കുന്ന താരമാണ് ശ്രീന്ദ. സ്കിറ്റിലും ആശാ ശരത്ത് ആയെത്തിയ താരം ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച പ്രതികരണം നേടിയ ടോപ് സിംഗര്‍ ആദ്യ സീസണിന് പിന്നാലെ എത്തിയ ടോപ് സിംഗര്‍ 2-ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴക്കിയിരിക്കുന്നു.
Story highlights: Sreenandha imitating Asha Sarath in Top Singer