അരികില്‍ പതിയെ ഇടനെഞ്ചില്‍…, പ്രണയാര്‍ദ്രമായി ചുവടുവെച്ച് ഉണ്ണി മുകുന്ദന്‍ ഒപ്പം ചൈതന്യയും

June 22, 2021
Unni Mukundhan dancing in Flowers Star Magic

നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കി ചലച്ചിത്രലോകത്ത് നിറഞ്ഞുനില്‍ക്കുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധിയാണ് താരത്തിനുള്ള ആരാധകരും. മലയാളികള്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട ‘മസിലളിയന്‍’ തന്നെയാണ് താരം. ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയിലും ഉണ്ണി മുകുന്ദന്‍ അതിഥിയായെത്തിയിട്ടുണ്ട്. ഗംഭീരമായ പ്രകടനമാണ് താരം ചിരിവേദിയില്‍ കാഴ്ചവെച്ചതും.

സ്റ്റാര്‍ മാജിക്കിലെ ചൈതന്യയ്‌ക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്തു ഉണ്ണി മുകുന്ദന്‍. ‘അരികില്‍ പതിയെ…’ എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനാണ് പ്രണയാര്‍ദ്രമായി താരം ചുവടുകള്‍ വെച്ചത്. ചൈതന്യയ്ക്ക് ഒപ്പമുള്ള താരത്തിന്റെ നൃത്ത വിഡിയോ ഇന്‍സ്റ്റഗ്രാം റീല്‍സിലും തരംഗം തീര്‍ക്കുകയാണ്.

Read more: മലയാളികളുടെ പ്രിയഗാനവുമായി വർഷങ്ങൾക്ക് ശേഷം ഒരേവേദിയിൽ ദുർഗയും ശ്രീനാഥും- വിഡിയോ

അതേസമയം മലയാളത്തിനു പറമെ തമിഴിലും ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയനാണ്. തമിഴ് ചിത്രമായ ‘സീടനി’ലൂടെയായിരുന്ന ചലച്ചിത്ര രംഗത്തേക്കുള്ള ഉണ്ണി മുകുന്ദന്റെ അരങ്ങേറ്റം. ‘മല്ലു സിംഗ്’, ‘തത്സമയം ഒരു പെണ്‍കുട്ടി’, ‘തീവ്രം’, ‘ഏഴാം സൂര്യന്‍’, ‘വിക്രമാധിത്യന്‍’, ‘രാജാധിരാജ’, ‘തരംഗം’, ‘ഒരു വടക്കന്‍ സെല്‍ഫി’, ‘മിഖായേല്‍’, ‘മാമാങ്കം’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.

Story highlights: Unni Mukundhan dancing in Flowers Star Magic