‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ..’; വെള്ളാനകളുടെ നാട്- സിനിമ ഓർമ്മകളിൽ പ്രിയദർശൻ

ചില സിനിമ ഡയലോഗുകളും ചിത്രങ്ങളുമൊക്കെ ഹൃദയത്തിൽ ആഴത്തിൽ പതിയാറുണ്ട്. അത്തരത്തിൽ മലയാളികൾക്ക് ഏറെ സുപരിചിതമായ ഡയലോഗുകളിൽ ഒന്നാണ് വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പു പറയുന്ന ‘ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാൽ..” എന്ന ഡയലോഗ്. നിരവധി വേദികളിലും ടിക് ടോക്ക് വിഡിയോകളിലുമൊക്കെ ഈ ഡയലോഗ് പറഞ്ഞ് കേട്ടിട്ടുമുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യപകമായി പ്രചരിക്കുന്ന ഒരു വാഴവെട്ടു വിഡിയോക്കൊപ്പവും ഈ ഡയലോഗ് പ്രത്യക്ഷപ്പെട്ടിരുന്നു.ഇത് ശ്രദ്ധയിൽപെട്ട സംവിധായകൻ പ്രിയദർശൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പാണ് പ്രിയദർശൻ പങ്കുവെച്ചത്. മലയാള ഭാഷ ഉള്ളിടത്തോളം കാലം ഈ ഡയലോഗ് ഓർക്കുമെന്നും. ഈ സംഭാഷണം പറഞ്ഞ കുതിരവട്ടം പപ്പുവിനും അത് എഴുതിയ ശ്രീനിവാസനും ശേഷം മാത്രമേ തനിക്കയ്ക്ക് സ്ഥാനമുള്ളൂ എന്നും അദ്ദേഹം പറയുന്നു.
Read also:ഈ വർഷത്തെ മികച്ച ചിത്രം: ജെസിബിയുടെ കൈയിൽ ഇരുന്ന് നദിയിലൂടെ യാത്ര ചെയ്യുന്ന ആരോഗ്യപ്രവർത്തകർ
1988-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വെള്ളാനകളുടെ നാട്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് മണിയൻപിള്ള രാജുവാണ്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവ്വഹിച്ചത്.
Story Highlights: Vellanakalude nadu -priyadarshan