മഹാമാരിയിൽ കരുത്ത് പകർന്ന മുൻനിര പോരാളികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ച് വിജയ് ആരാധകർ
രോഗബാധിതരുടെ എണ്ണം കുറഞ്ഞതിന് ശേഷം വീണ്ടും ഉയരുന്ന സാഹചര്യമാണ് പല സംസ്ഥാനങ്ങളിലും. കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ അവസ്ഥ തുടരുകയാണ്. ഈ അവസരത്തിൽ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയധികം കഷ്ടത നിറഞ്ഞ മഹാമാരിക്കാലത്ത് സ്വന്തം ജീവൻ പോലും പണയം വെച്ചാണ് അവർ പ്രവർത്തിക്കുന്നത്.
ഇപ്പോഴിതാ, ആരോഗ്യപ്രവർത്തകർക്കായി ഒരു സ്നേഹ സമ്മാനം ഒരുക്കിയിരിക്കുകയാണ് നടൻ വിജയ്യുടെ ആരാധകർ. കയ്യുറകൾ, മാസ്കുകൾ, ഓക്സിജൻ സിലിണ്ടറുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ഇവർ ഏപ്രിൽ മുതൽ തന്നെ ആരോഗ്യപ്രവർത്തകർക്ക് വിതരണം ചെയ്തിരുന്നു. കോയമ്പത്തൂരിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഇതിനുപുറമെ ഡോക്ടർമാർ, നഴ്‌സുമാർ, സാനിറ്ററി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, സിടി സ്‌കാൻ ടെക്നീഷ്യൻമാർ എന്നിവരടങ്ങുന്ന മുൻനിര പോരാളികൾക്ക് പുതുക്കോട്ടയിലുള്ള വിജയ് ആരാധകർ സ്വർണനാണയങ്ങളാണ് സമ്മാനിച്ചത്.
Read More: ഡെയ്‌സിയുടെ ജീവിതത്തില്‍ അപ്രതീക്ഷിത തിരിച്ചടികള്‍; പ്രേക്ഷകമനസ്സുകള്‍ കീഴടക്കി പ്രിയങ്കരി
അതേസമയം, നിരവധി സഹായങ്ങൾ വിജയ് നേരിട്ടും കൊവിഡ് കാലത്ത് നൽകിയിരുന്നു. പ്രധാന മന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, കർണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം വീതവുമാണ് വിജയ് നൽകിയത്.വിജയ് ഫാൻസ് ക്ലബ് വഴി സാമ്പത്തീക സഹായം ആവശ്യമുള്ളവർക്ക് പണം നേരിട്ട് എത്തിച്ചുനല്കുന്നതിനുള്ള സഹായവും വിജയ് ഏർപ്പെടുത്തിയിട്ടുണ്ട്.
Story highlights- Vijay fans honor COVID 19 warriors