‘വിനയമുള്ള റോക്ക്‌സ്റ്റാറാണ് കെ എസ് ചിത്ര’ എന്ന് എ ആര്‍ റഹ്‌മാന്‍

July 2, 2021
AR Rahman about KS Chithra

വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമായ പാട്ടുവിസ്മയങ്ങള്‍ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്ന ഗായികയാണ് കെ എസ് ചിത്ര. നിരവധിയാണ് കെ എസ് ചിത്ര നമുക്ക് സമ്മാനിച്ച ഗാനങ്ങളും. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും കെ എസ് ചിത്രയുടെ ഗാനങ്ങള്‍ ശ്രദ്ധേയമായിട്ടുണ്ട്.

വളരെ വിനയമുള്ള ഒരു റോക്ക്‌സ്റ്റാര്‍ ആണ് കെ എസ് ചിത്ര എന്ന് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്‍ പറയുന്നു. അദ്ദേഹത്തിന്റെ പുതിയ സംഗീതാവിഷ്‌കാരമായ മേരി പുകാര്‍ സുനോയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കവെയാണ് ചിത്രയെക്കുറിച്ച് വാചാലനായത്. കെ എസ് ചിത്രയുടെ പാട്ടുകള്‍ എപ്പോഴും തന്നെ അദത്ഭുതപ്പെടുത്തുന്നു എന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Read more: മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുമായി അഫ്‌സലും നാദിര്‍ഷയും

എ ആര്‍ റഹ്‌മാന്‍ ഒരുക്കിയ മേരി പുകാര്‍ സുനോ എന്ന സംഗീതാവിഷ്‌കാരത്തില്‍ കെ എസ് ചിത്രയുടെ ആലാപനവും ഉണ്ട്. ഇന്ത്യയിലെ പ്രശസ്തരായ ഏഴ് ഗായകരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരുക്കിയതാണ് മേരി പുകാര്‍ സുനോ. ശ്രേയ ഘോഷാല്‍, അര്‍മാന്‍ മാലിക്, അല്‍ക്ക യാഗ്‌നിക്, സാധന സര്‍ഗം, ശാഷാ തിരുപ്പതി, അസീസ് കൗര്‍ എന്നിവരും ഈ പാട്ടില്‍ ചേര്‍ന്നിരിക്കുന്നു. പ്രത്യേശയുടേയും അതിജീവനത്തിന്റേയും ഗീതമായാണ് മേരി പുകാര്‍ സുനോ വിശേഷിപ്പിക്കപ്പെടുന്നത്.

Story highlights: AR Rahman about KS Chithra