ബിടിഎസിന്റെ ‘ബട്ടര്‍’ ഗാനത്തിന് ചുവടുവെച്ച് ഇഷാനിയും ഹന്‍സികയും: വിഡിയോ

July 5, 2021
Butter Dance Cover by Ishani and Hansika

വണ്‍ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ഇഷാനി കൃഷ്ണ. ചലച്ചിത്രതാരം കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ഇഷാനി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ നൃത്ത വിഡിയോകളും ശ്രദ്ധ നേടാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു ഡാന്‍സ് വിഡിയോയാണ്.

അനുജത്തി ഹന്‍സികയ്‌ക്കൊപ്പമാണ് ഇഷാനിയുടെ നൃത്തം. ബിടിഎസ് ബ്രാന്‍ഡിന്റെ ബട്ടര്‍ ഗാനത്തിനാണ് സഹോദരിമാരുടെ നൃത്തം. മികച്ച ജനസ്വീകാര്യത നേടിയ ഗാനത്തിന് താരസഹോദരിമാര്‍ ചെയ്യുന്ന നൃത്തവും പ്രശംസനീയമാണ്. നൃത്തത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

Read more: ചിത്രത്തില്‍ പുലിക്കുട്ടിയുടെ മുഖം കണ്ടെത്താനാകുമോ’; സോഷ്യല്‍മീഡിയയുടെ തലപുകച്ച ആ വൈറല്‍ ഫോട്ടോയ്ക്ക് പിന്നില്‍

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീത ആസ്വാദകര്‍ക്കും ഏറെ പരിചിതമാണ് ബിടിഎസ്. കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന്റെ ഗംഭീര സംഗീത പ്രകടനങ്ങള്‍ക്ക് ഏറെയാണ് ആരാധകരും. മെയ് 21 നാണ് ബട്ടര്‍ ഗാനം പുറത്തെത്തിയത്. ഒറ്റ ദിവസംകൊണ്ട് 11 കോടിയിലധികം കാഴ്ചക്കാരേയും ഗാനം നേടിയിരുന്നു.

Story highlights: Butter Dance Cover by Ishani and Hansika