കളരി പഠനവും മേക്കോവറും; പത്തൊന്‍പതാം നൂറ്റാണ്ടിനുവേണ്ടിയുള്ള സിജു വില്‍സണ്‍-ന്റെ സമര്‍പ്പണത്തെക്കുറിച്ച് സംവിധായകന്‍

July 31, 2021
Director Vinayan

വിനയന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. ചരിത്ര പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിജു വില്‍സണ്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നു. ചരിത്ര പുരുഷനായ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ എത്തുന്നത്.

ചിത്രത്തിന് വേണ്ടി സിജി വില്‍സണ്‍ ഒട്ടേറെ ക്യാരങ്ങള്‍ ചെയ്തു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനയന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറുപ്പിലൂടെയാണ് സംവിധായകന്‍ സിജു വില്‍സണ്‍-ന്റെ സമര്‍പ്പണ മനോഭാവത്തെക്കുറിച്ച് വ്യക്തമാക്കിയത്. തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന ധീരനും സാഹസികനുമായ പോരാളിയുടെ കഥപറയുന്ന ‘പത്തൊന്‍പതാം നുറ്റാണ്ട്’ ഒരു ആക്ഷന്‍ ഓറിയന്റെഡ് ഫിലിം ആണ്.

Read more: “ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു…” ഭാവാര്‍ദ്രമായി പാടി മോഹന്‍ലാല്‍: വിഡിയോ

വിനയന്റെ വാക്കുകള്‍

‘പത്തൊന്‍പതാംനൂറ്റാണ്ട്’ എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടന്‍ സിജു വില്‍സണ്‍ ഒരുവര്‍ഷത്തോളമെടുത്ത് നടത്തിയ മേക്ക് ഓവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ… ഈ അര്‍പ്പണ മനോഭാവം കാത്തു സുക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..

Story highlights: Director Vinayan about Siju Wilson