നിറചിരിയും ക്യാമറയുമായി ‘ഹൃദയ’ത്തില്‍ പ്രണവ് മോഹന്‍ലാല്‍; ‘ചിത്രം’ ഓര്‍മപ്പെടുത്തുന്നു

July 13, 2021
Hridayam movie Pranav Mohanlal character poster

പിറന്നാള്‍ നിറവിലാണ് പ്രണവ് മോഹന്‍ലാല്‍. ആദി എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് അരങ്ങേറ്റം കുറിച്ച താരപുത്രന് നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാള്‍ ആശംസിക്കുന്നതും. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധായകന്‍.

‘അപ്പുവിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. എന്നാല്‍ അതെല്ലാം പറയാന്‍ ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നതുവരെ കാത്തിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍’ എന്നു കുറിച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

Read more: ‘ഞാനൊരു കൗണ്ടർ അടിച്ചതല്ലേ..’- പക്രുവിനെ പറ്റിക്കാൻ നോക്കിയ മേഘ്‌ന

എന്നാല്‍ ഈ പോസ്റ്ററിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം എന്ന സിനിമയിലെ പോസ്റ്ററിനെ ഓര്‍മപ്പെടുത്തുന്നുണ്ട് പ്രണവിന്റെ പോസ്റ്ററും. ചിത്രം എന്ന സിനിമയുടെ പോസ്റ്ററില്‍ ക്യാമറയുമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു പ്രധാന ആകര്‍ഷണം. ഹൃദയത്തില്‍ ആകട്ടെ ക്യമറയുമായി നില്‍ക്കുന്ന മകനും.

പാട്ടുകള്‍ക്കും വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് ഹൃദയം എന്ന ചിത്രത്തില്‍. 15 പാട്ടുകള്‍ ചിത്രത്തിലുണ്ടെന്ന് മുന്‍പ് വിനീത് ശ്രീനിവാസന്‍ അറിയിച്ചിരുന്നു. രണ്ട് നായികമാരുണ്ട് ചിത്രത്തില്‍. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികമാരായെത്തുന്നത്. അടുത്തിടെ ഈ താരങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തുവിട്ടിരുന്നു.

Story highlights: Hridayam movie Pranav Mohanlal character poster