രാജ്യത്ത് 41,383 പുതിയ കൊവിഡ് കേസുകൾ, 507 മരണം

July 22, 2021
new Covid cases

രാജ്യത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 41,383 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,12,57,720 ആയി ഉയർന്നു. 507 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,18,987 ആയി. ഇന്നലെ 38,652 പേർ രോഗമുക്തരായതോടെ നിലവിൽ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,09,394 ആണ്. രാജ്യത്താകെ ഇതുവരെ കൊവിഡ് വാക്സിൻ നൽകിയത് 41,78,51,151 പേർക്കാണ്.

Read also: സിനിമ പ്രേമികൾക്കിടയിൽ ആവേശം നിറച്ച ആ വിഡിയോ പിറന്നതിങ്ങനെ; ‘കനകം കാമിനി കലഹം’

അതേസമയം കേരളത്തില്‍ ഇന്നലെ മാത്രം 17,481 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 105 കൊവിഡ് മരണങ്ങളാണ്. ഇതോടെ ആകെ മരണം 15,617 ആയി.

Story Highlights:India covid updates latest