ഫഹദ് ഫാസിലിന്റെ മാലിക്കിനെ പ്രശംസിച്ച് കമല്‍ഹാസന്‍

July 25, 2021
Kamal Haasan congratulates Malik movie

ഫഹദ് ഫാസില്‍ കേന്ദ്ര കഥപാത്രമായി പ്രേക്ഷകരിലേക്കെത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരയണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മാലിക്കിനെ അഭിനന്ദിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസനും. ചിത്രത്തില്‍ ഫഹദിന്റെ അഭിനയം ഗംഭീരമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

വിക്രം എന്ന സിനിമയുടെ ചിത്രീകരണത്തിനായെത്തിയപ്പോഴാണ് കമല്‍ഹാസന്‍ മാലിക് കണ്ടത്. ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും കമല്‍ഹാസനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും കഥാപാത്രമായെത്തുന്നുണ്ട്.

Read more: കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; കാപ്പ ഒരുങ്ങുന്നു

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് പ്രേക്ഷകരിലേക്കെത്തിയത്. നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി. മൂന്ന് വ്യത്യസ്ഥ കാലഘട്ടങ്ങളിലെ കഥ പറയുന്ന മാലിക്കില്‍ അഭിനയമികവുകൊണ്ട് അതിശയിപ്പിക്കുകയാണ് ഫഹദ് ഫാസില്‍.

Story highlights: Kamal Haasan congratulates Malik movie