നാലാം ക്ലാസുകാരി ഹിദ പാടിയ മാലിക്കിലെ ഗാനം; ഇത് അലീക്കയുടെ ജീവിതം: വിഡിയോ

July 20, 2021
Raheemun Aleemun Video Song from Malik

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. താരം കേന്ദ്ര കഥാപാത്രമായെത്തിയ മാലിക് എന്ന ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ശ്രദ്ധ നേടുകയാണ് മാലിക്കിലെ പുതിയൊരു ഗാനം. ഫഹദ് ഫാസില്‍ അവതരിപ്പിച്ച സുലൈമാന്‍ മാലിക് (അലീക്ക)യുടെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളും പ്രതിഫലിക്കുന്നുണ്ട് ഈ ഗാനരംഗത്ത്. നാലാം ക്ലാസുകാരിയായ ഹിദ ആണ് ഈ ഖവാലി സംഗീതം ആലപച്ചിരിക്കുന്നത്. സമീര്‍ ബിന്‍സിയുടേതാണ് വരികള്‍. ഇമാം മജ്ബൂര്‍, സിനാന്‍ എടക്കര, മിഥുലേഷ് എന്നിവരും ആലാപനത്തിന്റെ ഭാഗമായിരിക്കുന്നു. സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

Read more: മന്ത്രിയായ മകനും, കൃഷിക്കാരായ മാതാപിതാക്കളും; സോഷ്യൽ മീഡിയയുടെ കൈയടിനേടിയ കുടുംബം

ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് പ്രേക്ഷകരിലേക്കെത്തിയത്. അഭിനയ മികവില്‍ കൈയടി നേടിയ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്.

Story highlights: Raheemun Aleemun Video Song from Malik