‘നിങ്ങടെ ആള് മീന്റെ വില പറയണത് പോലെയല്ലെ വിളിച്ച് കൂവണത്’; ശ്രദ്ധ നേടി മാലിക്കിലെ ഗാനം

August 2, 2021
Aararaum Kaanathe Video Song from Malik 

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. താരം കേന്ദ്ര കഥാപാത്രമായെത്തിയ മാലിക് എന്ന ചിത്രത്തിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

സംഗീതാസ്വാദര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് മാലിക്കിലെ ഗാനം. ഫഹദ് ഫാസിലും നിമിഷ സജയനും വിനയ് ഫോര്‍ട്ടും ദിലീഷ് പോത്തനും അടക്കമുള്ള താരങ്ങള്‍ രണ്ട് വ്യത്യസ്ത മേക്കോവറുകളില്‍ എത്തുന്നു എന്നത് തന്നെയാണ് ഈ ഗാന രംഗത്തിലെ പ്രധാന ആകര്‍ഷണം. മാലിക്കിലെ ‘ആരാരും കാണാതെ…’ എന്നു തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്നു. ഷഹബാസ് അമന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read more: തുടക്കത്തിലൊരു വീഴ്ചയും വിജയത്തിലേക്കുള്ള കുതിപ്പും; അമ്പരപ്പിക്കുന്ന റോളർ സ്‌കേറ്റിങ് പ്രകടനവുമായി നാലുവയസുകാരി

ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് മാലിക് പ്രേക്ഷകരിലേക്കെത്തിയത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മറ്റ് ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.

Story highlights: Aararaum Kaanathe Video Song from Malik