ലോകം മുഴുവൻ സുഖം പകരാനായ്… മനോഹര സംഗീതവുമായി എംജി ശ്രീകുമാറും കുട്ടിപാട്ടുകാരും

July 13, 2021

കൊവിഡ്– 19 എന്ന മഹാമാരിയെ ലോകം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്… റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും കൊറോണ വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ലോക മലയാളികളുടെ ഇഷ്ട റിയാലിറ്റി ഷോ ടോപ് സിംഗർ വേദിയിൽ ലോകരക്ഷയ്ക്കായ് മനോഹരമായ സംഗീതവുമായി എത്തുകയാണ് ഗായകൻ എം ജി ശ്രീകുമാറും കുട്ടിപ്പാട്ടുകാരും.

‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ’  എന്ന ഗാനവുമായാണ് എം ജി ശ്രീകുമാറും കുട്ടിപ്പാട്ടുകാരായ ബെവൻ, അമൃത വർഷിണി, തീർത്ഥ, അക്ഷിത് എന്നിവരും എത്തുന്നത്. വളരെ മനോഹരമായാണ് ഈ ഗായകപ്രതിഭകൾ പാട്ട് വേദിയിൽ ഗാനമാലപിക്കുന്നത്.

Read also:‘കണ്ണാം തുമ്പീ പോരാമോ..’ ചിരിവേദിയിൽ മലയാളികളുടെ ഇഷ്ടഗാനവുമായി നവ്യ നായർ

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ ഗായകരും എത്താറുള്ളത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നു. അതിനൊപ്പം ചലച്ചിത്രതാരങ്ങളും കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ വേദിയിൽ എത്താറുണ്ട്.

Story Highlights: MG Sreekumar sings with top singers