മലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പാട്ടുമായി അഫ്സലും നാദിര്‍ഷയും

ചില പാട്ടുകളുണ്ട്, വളരെ വേഗത്തില്‍ ആശ്വാദകരുടെ മനസ്സില്‍ ഇടം നേടുന്നവ. അത്തരം ഗാനങ്ങള്‍ സംഗീതപ്രേമികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുമുണ്ട്. മഞ്ഞാടും മാമല താഴത്ത്…. എന്നു തുടങ്ങുന്ന ഗാനവും ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാണ്.
ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗറിലും ഈ ഗാനം നിറഞ്ഞു നിന്നു. നാദിര്‍ഷയും അഫ്സലും ചേര്‍ന്നൊരുക്കിയ ഗാനവിരുന്ന് അതിഗംഭീരമാണ്. താളവും തനിമയും ചോരതെ അതിമനോഹരമായാണ് ഇരുവരും ചേര്‍ന്ന് ഈ ഗാനം ആലപിച്ചത്. ടോപ് സിംഗര്‍ 22-ന്റെ ഭാഗമായുള്ള സ്റ്റാര്‍ നൈറ്റില്‍ അതിഥികളായെത്തിയപ്പോഴായിരുന്നു നാദിര്‍ഷയും അഫ്സലും ചേര്‍ന്ന് പാട്ടുവിസ്മയം തീര്‍ത്തത്.
Read more: സൂര്യയും ദേവയുമായി ദളപതിയിലെ ഹിറ്റ് ഗാനം പാടി ശ്രീനാഥും മധു ബാലകൃഷ്ണനും- വിഡിയോ
2015 ല്‍ പ്രേക്ഷകരിലേക്കെത്തിയ അമര്‍ ആക്ബര് അന്തോണി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. നാദിര്‍ഷയാണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. വിജയ് യേശുദാസ്, അഫ്സല്, സമദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Nadirshah and Afsal singing in Flowers Top Singer