സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്

July 13, 2021
rain alert

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ടും സംസ്ഥാനത്തെ മറ്റ് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, പാലക്കാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വലിയ രീതിയിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ നിലവിൽ മഴ തുടരുന്ന സാഹചര്യം ഉണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കണം നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലും താമസിക്കുന്നവർ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read also:‘കുനുകുനെ ചെറു കുറുനിരകൾ..’ മലയാളികളുടെ ഇഷ്ടഗാനത്തിന് വെസ്റ്റേൺ മാജിക് ഒരുക്കി പാട്ടുവേദി; ആവേശം പകർന്ന് ആദിത്യനും ഹനൂനയും

Story highlights: Orange alert in Idukki