ബോക്‌സറായി നിറഞ്ഞാടി ആര്യ; ആവേശം നിറച്ച് പാ രഞ്ജിത്ത് ചിത്രത്തിന്റെ ട്രെയ്‌ലർ

July 13, 2021

വർഷങ്ങൾക്ക് മുൻപ്… 1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ നിലനിന്നിരുന്ന സാർപട്ടാ പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്ന പുതിയ ചിത്രവുമായി എത്തുകയാണ് തമിഴകത്തിന്റെ പ്രിയ സംവിധായകൻ പാ രഞ്ജിത്ത്. സാർപട്ടാ പരമ്പരൈ എന്നാണ് ചിത്രത്തിന്റെ പേര്. ആര്യ നായകനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ആദ്യമായി ആര്യയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിൽ ബോക്സറുടെ വേഷത്തിലാണ് ആര്യ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ആര്യയുടെ മേക്ക് ഓവർ നേരത്തെ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ട്രെയ്‌ലറിലെയും മുഖ്യ ആകർഷണം ആര്യയുടെ ലുക്ക് തന്നെയാണ്.

ചിത്രത്തിൽ കബിലൻ എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. കെ-9 സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജൂലൈ 22 ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തും. അതേസമയം തമിഴ് സിനിമ മേഖലയിൽ ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. അതുകൊണ്ടുതന്നെ താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

Read also:വായുവിലൂടെ ഉയർന്നുപൊങ്ങി മഞ്ജു വാര്യർ; ശ്രദ്ധനേടി ‘ചതുർമുഖം’ മേക്കിങ് വിഡിയോ

2012-ൽ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ ‘ആട്ടക്കത്തി’ ആയിരുന്നു പാ രഞ്ജിത് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. പിന്നീട് മദ്രാസ്, കബാലി, കാലാ തുടങ്ങിയ സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് ഹിന്ദിയിലും ഇപ്പോൾ സജീവമാകുകയാണ്. സംവിധായകനായും നിർമാതാവായും അറിയപ്പെടുന്ന പാ രഞ്ജിത്, പരിയേറും പെരുമാൾ, ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടു എന്നീ സിനിമകളും നിർമിച്ചിട്ടുണ്ട്.

Story Highlights: pa ranjiths upcoming film sarpatta parambarai trailer