സര്‍പ്പട്ട പരമ്പരൈയില്‍ നിന്നും പ്രചോദനം; ജിം വിഡിയോയുമായി സിജു വില്‍സണ്‍

July 26, 2021
Sjiu Wilson Shares Motivation video from Sarpatta Parambarai

സിനിമകളില്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രതാരം സിജു വില്‍സണ്‍ പങ്കുവെച്ച ജിം വിഡിയോയും ശ്രദ്ധ ആകര്‍ഷിക്കുന്നു. സര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാ രഞ്ജിത് സംവിധാനം നിര്‍വഹിച്ച ഏറ്റവും പുതിയ ചിത്രമാണ് സര്‍പ്പട്ട പരമ്പരൈ. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും മികച്ച പ്രതികരണം നേടുന്നുണ്ട് ഈ തമിഴ് ചിത്രം. ജൂലൈ 22 ന് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Read more: സ്റ്റാര്‍ മാജിക് വേദിയിലും ചിരി പടര്‍ത്തി ‘തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു….’

ജിം വിഡിയോയിലൂടെ സര്‍പ്പട്ട പരമ്പരൈ എന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകരേയും സിജു വില്‍സണ്‍ അഭിനന്ദിച്ചു. പത്തൊന്‍പതാം നൂറ്റാണ്ട് ആണ് സിജു വില്‍സണ്‍ പ്രധാന കഥാപാത്രമായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. വിനയന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കഥാപാത്രത്തേയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.

Story highlights: Sjiu Wilson Shares Motivation video from Sarpatta Parambarai