കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; കാപ്പ ഒരുങ്ങുന്നു

നടനായും സംവിധായകനായും നിര്‍മാതാവായും മലയാള സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കാപ്പ എന്നാണ് ചിത്രത്തിന്റെ പേര്. മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജും മഞ്ജു വാര്യരും ആദ്യമായാണ് ഒരു സിനിമയില്‍ ഒരുമിച്ചെത്തുന്നതും.
വേണു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജി ആര് ഇന്ദുഗോപന് എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്. ആസിഫ് അലിയും അന്ന ബെന്നും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
Read more: ആ ഡാന്‍സ് വൈറലായി; ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരുടെ വിഡിയോ പങ്കുവെച്ച് സൂര്യയും
ഇന്ദുഗോപനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. സാനു ജോണ്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദയ മുന്നറിയിപ്പ് കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന് വേണു. ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിലെ രാച്ചിയമ്മയാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
Story highlights: Prithviraj Sukumaran and Manju Warrier in Kaapa