കലിപ്പ് ലുക്കിൽ പൃഥ്വിരാജ് സുകുമാരൻ; ‘കുരുതി’ പ്രേക്ഷകരിലേക്ക്

July 28, 2021

പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘കുരുതി’ റിലീസിനൊരുങ്ങുന്നു. ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് പതിനൊന്ന് മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മനു വാര്യരാണ്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനനാണ് ഒരുക്കുന്നത്.

ഷൈൻ ടോം ചാക്കോ, ശ്രിന്ദ, മുരളി ഗോപി, മാമുക്കോയ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അതേസമയം ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരമിപ്പോൾ. പൃഥ്വിരാജ് സുകുമാരൻ നായകനായി ഏറ്റവും അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം കോൾഡ് കേസാണ്. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി സത്യജിത്തായി പൃഥ്വിരാജ് വേഷമിട്ട ചിത്രത്തിമാണ് കോൾഡ് കേസ്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’ എന്ന സിനിമയാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Read also: മെഡൽ നഷ്ടമായി, എങ്കിലും മരിയക്കിത് സന്തോഷദിനം; വൈറലായി ഒരു വിവാഹാഭ്യർത്ഥന

സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആടുജീവിതം,തീർപ്പ് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതേസമയം

Story Highlights:Prithwiraj shares Film Kuruthi release date