മാലിക്കിലെ ഡേവിഡ് ഗംഭീരം; വിനയ് ഫോര്‍ട്ടിനെ പ്രശംസിച്ച് ബോളിവുഡ് താരം

July 19, 2021
Rajkumar Rao praises Vinay Forrt for Malik movie performance

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് മാലിക്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

ചിത്രത്തില്‍ വിനയ് ഫോര്‍ട്ടും ഒരു സുപ്രധാന കഥാപാത്രമായെത്തി. താരത്തിന്റെ അഭിനയമികവും പ്രശംസനീയമാണ്. നിരവധിപ്പേരാണ് ഡേവിഡ് എന്ന മാലിക്കിലെ വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ബോളിവുഡ്താരം രാജ്കുമാര്‍ റാവുവും ഡേവിഡിന പ്രശംസിച്ചു. വിനയ് ഫോര്‍ട്ട് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Read more: മൂന്നാമത്തെ കൊട്ട പൊന്ന് മിയക്കുട്ടിയുടെ ആ നിൽപ്പിനാണ്; ക്യൂട്ട്നെസ് നിറച്ചൊരു പ്രകടനം

വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ് ഡേവിഡ് ക്രിസ്തുദാസ് എന്ന കഥാപാത്രം. വൈകാരികമായ പല തലങ്ങളിലൂടേയും കഥാപാത്രം സഞ്ചരിച്ചു. അതും വിവിധ കാലഘട്ടങ്ങളിലൂടെ. നിസ്സാഹയതയും പ്രതികാരവും സൗഹൃദവും കരുതലുമെല്ലാം പ്രിതിഫലിപ്പിച്ച കഥാപാത്രമാണ് ഡേവിഡ് ക്രിസ്തുദാസ്.

Story highlights: Rajkumar Rao praises Vinay Forrt for Malik movie performance