‘തെൻട്രൽ വന്ത് എന്നെ തൊടും..’ മധുരമായ് പാടി സൂര്യനാരായണനും സീതാലക്ഷ്മിയും; ഹൃദയംകൊണ്ട് ആസ്വദിച്ച് പാട്ട് വേദി

July 19, 2021

പ്രേക്ഷകരുടെ പ്രിയഗായകരാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ ഒന്നാം സീസണിലെ കൊച്ചുപാട്ടുകാരായ സൂര്യനാരായണനും സീതാലക്ഷ്മിയും. ഇപ്പോഴിതാ മനോഹരഗാനവുമായി വീണ്ടും പാട്ട് വേദിയെ അതിശയിപ്പിക്കുകയാണ് ഈ ഗായകർ. ‘തെൻട്രൽ വന്ത് എന്നെ തൊടും’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് പാട്ട് വേദിയിൽ ആലപിക്കുന്നത്. അതിമനോഹരമായ ആലാപനത്തിനൊപ്പം യുവപ്രതിഭകളുടെ ബാൻഡും പാട്ടിനെ കൂടുതൽ ഗംഭീരമാക്കുന്നുണ്ട്.

ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം നൃത്തവും സ്കിറ്റുകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ടോപ് സിംഗർ ആദ്യ സീസണിലെ ഗായകരെപ്പോലെത്തന്നെ സംഗീതാസ്വാദകർ ഹൃദയത്തിലേറ്റിയതാണ് രണ്ടാം സീസണിലെ കുട്ടികുരുന്നുകളെയും.

Read also: ‘ഹൃദയവനിയിലെ ഗായികയോ…’ സ്റ്റാർ മാജിക് വേദിയിൽ സംഗീത കച്ചേരി ഒരുക്കി ബിനു അടിമാലി

പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ ഗായകരും എത്താറുള്ളത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നു. അതിനൊപ്പം ചലച്ചിത്രതാരങ്ങളും കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ വേദിയിൽ എത്താറുണ്ട്. സംഗീതാസ്വാദകർ കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായാണ് ഓരോ എപ്പിസോഡിലും കൊച്ചുഗായകർ എത്തുന്നത്. പാട്ടിനൊപ്പം കളിയും ചിരിയും കുട്ടിവർത്തമാനങ്ങളുമായി അതിഗംഭീരമായ അനുഭവങ്ങളാണ് ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story Highlights: Sooryanarayanan sings with seethalakshmi