കുഞ്ഞനിയനെ പാടിയുറക്കുന്ന താരാട്ട് പാട്ട് ഗംഭീരമായി പാടി വൃദ്ധിക്കുട്ടി

July 28, 2021
Vridhi Vishal singing amazingly in Flowers Star Magic

വൃദ്ധി വിശാല്‍ എന്ന പേര് മലയാളികള്‍ക്ക് അപരിചിതമല്ല. ഡാന്‍സ് പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കുട്ടിത്താരം സാറാസ് എന്ന സിനിമയിലും അഭിനയിച്ചു. ഗംഭീരമായിരുന്നു കുട്ടിത്താരത്തിന്റെ അഭിനയ മികവും. ലോക മലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലും വൃദ്ധി വിശാല്‍ അതിഥിയായെത്തി.

ആസ്വാദകര്‍ക്ക് മനോഹരമായൊരു ദൃശ്യവിരുന്നാണ് വൃദ്ധിക്കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് സമ്മാനിച്ചത്. കുഞ്ഞനിയനെ പാടിയുറക്കുന്ന പാട്ടും സ്റ്റാര്‍ മാജിക് വേദിയില്‍ വൃദ്ധിക്കുട്ടി ആലപിച്ചു. വിദ്യുഥ് എന്നാണ് വൃദ്ധി വിശാലിന്റെ സഹോദരന്റെ പേര്.

Read more: വേഷപ്പകര്‍ച്ചിയില്‍ അതിശയിപ്പിച്ച് വീണ്ടും തങ്കു; ഗംഭീരം ഈ പ്രകടനം

ചാഞ്ചാടിയാടി ഉറങ്ങു നീ ചരിഞ്ഞാടിയാടി ഉറങ്ങു നീ.. എന്ന താരാട്ട് പാട്ടാണ് വേദിയില്‍ വൃദ്ധി ആലപിച്ചത്. ഗംഭീരമായിരുന്നു കുട്ടിത്താരത്തിന്റെ ആലാപനം. മകള്‍ക്ക് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രത്തിന്റേതാണ് വരികള്‍. രമേഷ് നാരായണന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അദ്‌നന്‍ സമി ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Vridhi Vishal singing amazingly in Flowers Star Magic