ഒരാള്‍ക്ക് നടക്കാനാവില്ല, മറ്റെയാള്‍ക്ക് കാഴ്ചയില്ല; ഇത് ദൂരങ്ങള്‍ കീഴടക്കുന്ന അപൂര്‍വ സൗഹൃദത്തിന്റെ കഥ
‘ അവര്‍ എത്ര നല്ല കൂട്ടുകാരാണ്’ എന്ന് ചിലരെ നോക്കി നാം പറയാറുണ്ട്. ശരിയാണ് ചില സൗഹൃദങ്ങള്‍ നമ്മെ അതിശയിപ്പിക്കുന്നു. പരിമിതികളെ മറന്ന് സ്വപ്ന ദൂരങ്ങള്‍ കീഴടക്കുന്ന മെല്‍നി നെക്റ്റ്, ട്രെവര്‍ ഹാന്‍ എന്നീ സുഹൃത്തുക്കളുടെ കഥയും നമ്മെ അതിശയിപ്പിക്കുന്നതാണ്. കാരണം ഇവരുടെ സൗഹൃദത്തിന്റെ ആഴവും സ്വപ്നങ്ങളുടെ വ്യാപ്തിയും ചെറുതല്ല. പരസ്പരം കാലുകളും കണ്ണുകളുമായി മാറിയിരിക്കുകയാണ് ഈ കൂട്ടുകാര്‍.
യാത്രകള്‍ ഏറെ ഇഷ്ടമാണ് ഈ കൂട്ടുകാര്‍ക്ക്. അമേരിക്കന്‍ സ്വദേശികളാണ് ഇവര്‍. മെല്‍നി നെക്റ്റിന് നടക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ട്രെവര്‍ ഹാന്‍ അവള്‍ക്ക് കാലുകളാകുന്നു. ട്രെവര്‍ ഹാനിന് കാഴ്ചയില്ല. മെല്‍നി നെക്റ്റ് അവന് കണ്ണുകളുമാകുന്നു. പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ഈ സൗഹൃദം ഏറെ മനോഹരമാണ്.
Read more: യുകുലെലെയില്‍ താളമിട്ട് നഫീസ പാടി; കാണാതെ മേലാകെ…; വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്
ചെറുപ്പം മുതല്ക്കേ അസുഖ ബാധിതരായ ഇവര്‍ ഒരു അഡാപ്റ്റീവ് എക്സര്‍സൈസ് ക്ലാസില്‍ വെച്ചാണ് പരിചയപ്പെട്ടത്. അങ്ങനെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി. രണ്ടുപേര്‍ക്കും യാത്രകള്‍ ഏറെ ഇഷ്ടമായതുകൊണ്ടുതന്നെ സ്വപ്ന ദൂരങ്ങള്‍ താണ്ടുകയാണ് ഇരുവരും ചേര്‍ന്ന്.
ട്രെവര്‍ ഹാനിന്റെ തോളിലിരുന്നാണ് മെല്‍നി യാത്ര ചെയ്യുന്നത്. കാലിടറി വീണാല്‍ പോലും രണ്ടുപേരും നിലംപതിക്കും. അതുകൊണ്ടുതന്നെ ശ്രദ്ധിച്ചാണ് നടത്തം. മെല്‍നി നെക്റ്റ് കാഴ്ചകള്‍ ഓരോന്നും വിവരിച്ചുകൊടുക്കും. വഴികളിലെ തടസ്സങ്ങളെക്കുറിച്ചും പറയും. പ്രിയപ്പെട്ട സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പരസ്പരം താങ്ങായി മാറിയ ഈ സുഹൃത്തുക്കളുടെ കഥ പലര്‍ക്കും പ്രചോദനമാകുന്നു.
Story highlights: Woman Who Can’t Walk Teams Up with Blind Man for Hiking Adventures