കേരളാ രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 10 മുതല്‍

August 11, 2021
26th InterNational Film Festival of Kerala

ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യ്ക്ക് ഡിസംബര്‍ 10 ന് തുടക്കമാകും. ഇരുപത്തിയാറാമത് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയാണ് ഇത്തവണത്തേത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സ്ഥിരം വേദിയായ തിരുവനന്തപുരത്ത് തന്നെയായിരിക്കും ഫെസ്റ്റിവല്‍.

ഡിസംബര്‍ 10 ന് ആരംഭിക്കുന്ന മേള 17 ന് അവസാനിക്കും. സെപ്റ്റംബര്‍ 10 നുള്ളിലാണ് മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങള്‍ സമര്‍പ്പിക്കേണ്ടത്. രാജ്യാന്തര മത്സര വിഭാഗം, മലയാള സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന്, ലോക സിനിമാ വിഭാഗങ്ങള്‍ എന്നിവയിലേയ്ക്കാണ് ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചിരിക്കുന്നത്.

Read more: കേന്ദ്ര കഥപാത്രമായി ഇന്ദ്രന്‍സ്; ഹോം പ്രേക്ഷകരിലേക്ക്‌

കഴിഞ്ഞ തവണയും കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, പാലക്കാട്, തലശ്ശേരി എന്നീ വേദികളില്‍ക്കൂടിയായിരുന്നു സിനിമകളുടെ പ്രദര്‍ശനം.

Story highlights: 26th InterNational Film Festival of Kerala