ആദ്യ ഷോട്ടില്‍ തന്നെ ലായിക്കായി മാറിയ പൃഥ്വിരാജ്: കുരുതിയെ പ്രശംസിച്ച് ഹരീഷ് പേരാടി

August 17, 2021
Actor Hareesh Peradi about Kuruthi Movie

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് കുരുതി. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജേക്‌സ് ബിജോയ് ഒരുക്കിയ ഉജ്ജ്വലമായ സംഗീതവും കുരുതിയുടെ ആകര്‍ഷണമാണ്.

ചിത്രത്തില്‍ ലായിക് എന്ന കഥാപാത്രത്തേയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. താരത്തിന്റെ അഭിനയ മികവും പ്രശംസനീയമാണ്. ആദ്യ ഷോട്ടില്‍ തന്നെ താരം ലായിക്ക് ആയി മാറി എന്ന് നടന്‍ ഹരീഷ് പേരാടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കുരുതി എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ളതാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഹരീഷ് പേരാടിയുടെ വാക്കുകള്‍

കുരുതി, ഒരു കമേഴ്ഷ്യല്‍ സിനിമയുടെ പരിമിധികള്‍ക്കിടയില്‍ നിന്ന് തന്നെ രാഷ്ട്രീയം ഉറക്കെ പറഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം.. അഭിനന്ദനങ്ങള്‍.. അഭിനയത്തില്‍ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി… പക്ഷെ ഏറ്റവും ഇഷ്ട്ടപ്പെട്ടത് നിങ്ങള്‍ മൂന്ന് പേരെയാണ്.. പൃഥ്യു, മാമുക്ക, നവാസ് വള്ളിക്കുന്ന്.. പൃഥ്യൂ നിങ്ങള്‍ ഫസ്റ്റ് ഷോട്ടില്‍ തന്നെ ലായിക്കായിമാറി.. പിന്നെ എവിടെയും പൃഥ്വിരാജിനെ കാണാനെ പറ്റിയില്ല… മാമുക്ക എന്തൊരു നടനാണ് ഇങ്ങള്.. ഉമ്മ… ബാക്കി നേരിട്ട് കാണുമ്പോള്‍ തരാം… നവാസ് നി മലയാള സിനിമക്ക് ഒരു മുതല്‍കൂട്ടാണ്… മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല.. അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവക്കര്‍ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നുണ്ട്… സംവിധായകന്‍ മനുവിന് ആശംസകള്‍..

Story highlights: Actor Hareesh Peradi about Kuruthi Movie