കുതിരപ്പുറത്തേറി ബാബു ആന്റണി; പൊന്നിയിന്‍ സെല്‍വന്‍-ന്റെ ലൊക്കേഷന്‍ കാഴ്ചകള്‍

August 10, 2021
Babu Antony shares Ponniyin Selvan location vi

ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് ബാബു ആന്റണി. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാബു ആന്റണി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടും വെള്ളിത്തിരയില്‍ കൈയടി നേടുന്നു. മണിരത്‌നം സംവിധാനം നിര്‍വഹിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിലും ബാബു ആന്റണി ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും ബാബു ആന്റണി പങ്കുവെച്ച വിഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. കുതിരപ്പുറത്തേറി വരുന്ന താരത്തിന്റേതാണ് ഈ വിഡിയോ. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ തങ്ങള്‍ എന്ന കഥാപാത്രത്തിന് ശേഷം ആദ്യമായാണ് കുതിരപ്പുറത്തേറിയത് എന്നും ബാബു ആന്റണി കുറിച്ചു. തന്റെ മകന്റെ പേരായ അലക്‌സ് എന്നതാണ് കുതിരയുടെ പേര് എന്നും ബാബു ആന്റണി കൂട്ടിച്ചേര്‍ത്തു.

Read more: അണുബോംബ് സ്‌ഫോടനത്തെ അതിജീവിച്ചു; 394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വൃക്ഷം ‘സമാധാനത്തിന്റെ സമ്മാനം’

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന തമിഴ് നോവലിനെ ആധാരമാക്കിയാണ് ചിത്രമൊരുക്കുന്നത്. ഐശ്വര്യ റായി, വിക്രം, ജയംരവി, കാര്‍ത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാര്‍, റിയാസ് ഖാന്‍, പാര്‍ഥിപന്‍, പ്രകാശ് രാജ്, ലാല്‍, ജയറാം, റഹ്‌മാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു.

എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മ്മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഇളങ്കോ കുമാരവേലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മണിരത്നവും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിക്കുന്നത്.

Story highlights: Babu Antony shares Ponniyin Selvan location video

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!