ഉജ്ജ്വലം ഈ സംഗീതം; ശ്രദ്ധ നേടി ‘കുരുതി’യിലെ ഗാനം

ചില പാട്ടുകളുണ്ട്, വളരെ വേഗത്തില്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കുന്ന പാട്ടുകള്‍. കുരുതി എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുരുതി. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു.
ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനവും. ചിത്രത്തിലെ വിവിധ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. സുജേഷ് ഹരിയുടേതാണ് ഗാനത്തിലെ വരികള്‍. സംഗീതയും അലന് ജോയ് മാത്യുവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read more: ‘അനവസരത്തില്‍ ആവേശം കാണിക്കരുത്’; ശ്രദ്ധ നേടി പട ടീസര്‍
ലായിക് എന്ന കഥാപാത്രത്തെ ആണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്ക്കെത്തിയത്.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന് ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: Futility Of Hate Song From Kuruthi Movie