‘ഫേസ്ബുക്ക്, വാട്സ്ആപ്പ്, ചാറ്റ്… ഒരു കൊല്ലത്തെ സിലബസ്’: ചിരി നിറച്ച് ഹോം ട്രെയ്ലര്

അഭിനയമികവു കൊണ്ട് പ്രേക്ഷക മനം കവര്‍ന്ന നടനാണ് ഇന്ദ്രന്‍സ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് # ഹോം. പ്രേക്ഷകരിലേക്കെത്തുകയാണ് ചിത്രം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 19-നാണ് ചിത്രത്തിന്റെ റിലീസ്. റോജിന്‍ തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്ലര്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നര്‍മത്തിനും പ്രാധാന്യം നല്കിയിരിക്കുന്നു. രാഹുല്‍ സുബ്രഹ്മണ്യം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നീല്‍ ആണ് ഛായാഗ്രഹണം. ശ്രീനാഥ് ഭാസി, നസ്ലിന്, ജോണി ആന്റണി, മഞ്ജു പിള്ള, മണിയന്‍പിള്ള രാജു, അനൂപ് മേനോന്, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, വിജയ് ബാബു തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മാണം. മഹാനടനായ ഇന്ദ്രന്‍സിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഈ സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. 1981-ല്‍ മലയാള സിനിമയില്‍ തുടക്കംകുറിച്ചതാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനായതെങ്കിലും ഇന്ദ്രന്‍സ് എന്ന കലാകാരന് വെള്ളിത്തിരയില്‍ എക്കാലവും ഒരുക്കുന്നത് അവിസ്മരണീയ കഥാപാത്രങ്ങളെ തന്നെയാണ്.
Story highlights: Home Official Trailer Indrans