രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരച്ചത് 28,204 പേര്‍ക്ക്

August 10, 2021
COVID-19 Cases

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട് രണ്ട് വര്‍ഷത്തോട് അടുക്കുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വലിയ പ്രതിസന്ധികളാണ് ഈ മഹാമാരി സൃഷ്ടിച്ചത്. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. ജാഗ്രത കൈവിടാതെ ഈ പ്രതിരോധം നാം തുടരേണ്ടിയിരിക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 147 ദിവസത്തിനിടെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്താകെ ഇതുവരെ 3,19,98,158 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്.

Read more: കാന്‍സര്‍ ബാധിച്ച സഹോദരിയെ സംരക്ഷിക്കാന്‍ കച്ചവടക്കാരനായ 10 വയസ്സുകാരന്‍

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,88,508 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രലായത്തിന്റേതാണ് ഈ കണക്കുകള്‍. കഴിഞ്ഞ ഒരു ദിവസത്തിനിടെ 373 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 4,28,682 ആയി ഉയര്‍ന്നു.

Story highlights: India reports 28,204 daily new cases, lowest since March 16