‘മനുഷ്യന് വെറുക്കാൻ എന്നും എപ്പോഴും എന്തെങ്കിലും വേണം’- ശ്രദ്ധേയമായി ‘കുരുതി’യിലെ വിഡിയോ

August 7, 2021

പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങിയ ചിത്രമാണ് കുരുതി. ആഗസ്റ്റ് പതിനൊന്നിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷനും ക്രൈമും ചേർന്ന് ഒരു ത്രില്ലർ ചിത്രമായാണ് കുരുതി പ്രേക്ഷകരിലേക്ക് എത്തുന്നത്. സമൂഹത്തിൽ വളരെ പ്രസക്തമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിലെ രംഗങ്ങൾ അടങ്ങിയ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പൃഥ്വിരാജ് സുകുമാരൻ, മാമുക്കോയ, മുരളി ഗോപി, റോഷൻ മാത്യു എന്നിവരാണ് വിഡിയോയിൽ ഉള്ളത്. ഷൈൻ ടോം ചാക്കോ, ശ്രിന്ദ, നവാസ് വള്ളിക്കുന്ന്, മണിക്ഠന്‍ ആചാരി, നസ്‌‌ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ഒരുക്കുന്നത്.

Read More: ‘സെല്ലുലോയിഡിന് പുറത്തുള്ള ആ മനുഷ്യനെ എനിക്ക് കാണാനും സ്പർശിക്കാനും കഴിയുന്നു’- ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ സൽമാൻ

അതേസമയം,ലൂസിഫറിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമായ ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ് സുകുമാരൻ. മോഹൻലാൽ, മീന സാഗർ, കല്യാണി പ്രിയദർശൻ, കനിഹ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അതോടൊപ്പം തന്നെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- kuruthi movie scene