‘ഇറ്റ്സ് ടൈം ഫോർ ചിന്നമ്മ..’- രസികൻ നൃത്തവുമായി നമിത പ്രമോദ്

മിനിസ്‌ക്രീനിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ചുവടുവെച്ച നടിയാണ് നമിത പ്രമോദ്. ‘ട്രാഫിക്കി’ൽ ശ്രദ്ധേയ വേഷമായിരുന്നുവെങ്കിലും നായികയായി അരങ്ങേറിയത് ‘പുതിയ തീരങ്ങൾ’ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ്. പുതിയ തീരങ്ങളിൽ തനി സാധാരണക്കാരിയുടെ വേഷത്തിലാണ് നമിത എത്തിയത്. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം.
സമൂഹമാധ്യമങ്ങളിൽ സജീവമായ നമിത പ്രമോദ് ഇടയ്ക്ക് നൃത്തവിഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രസികൻ നൃത്തവുമായി എത്തിയിരിക്കുകയാണ് നടി. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അവിനാഷിനൊപ്പമാണ് നമിത ചുവടുവയ്ക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേളയിൽ പകർത്തിയതാണ് ഈ നൃത്തം.
Read More: കുതിരപ്പുറത്തേറി ബാബു ആന്റണി; പൊന്നിയിന്‍ സെല്‍വന്‍-ന്റെ ലൊക്കേഷന്‍ കാഴ്ചകള്‍
മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലുണ്ട് നമിത പ്രമോദ്. ‘അൽ മല്ലു’വാണ് നമിതയുടേതായി തിയേറ്ററുകളിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ ഫാരിസ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Story highlights- namitha pramod funny dance