ശ്രദ്ധ നേടി ആ കണ്ണ്; പുഷ്പയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍

August 8, 2021
Pushpa team wishes happy birthday to Fahadh Faasil

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. താരത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു. ഫഹദ് ഫാസിലിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ഒരു കണ്ണ് മാത്രമാണ് പോസ്റ്ററിലുള്ളത് എന്നതും പോസ്റ്ററിന്റെ ആകര്‍ഷണമാണ്.

രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights: Pushpa team wishes happy birthday to Fahadh Faasil